ഇരിട്ടി : സമ്പർക്കത്തിലൂടെ രോഗവ്യാപനം ഭയന്ന ആറളം പോലീസ് സ്റ്റേഷനിലെ 17 പോലീസുകാരുടെ പരിശോധാഫലം നെഗറ്റീവായത് ആശ്വാസമായി. തെളിവെടുപ്പിനായി കൊണ്ടുവന്ന റിമാന്റ്‌ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അയാളുമായി സമ്പർക്കത്തിലായ ഏഴു പോലീസുകാരുടെയും പോലീസ് ജില്ലാ കാന്റീനിൽനിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച പോലീസുകാരനുമായി സമ്പർക്കത്തിലായ 14 പേരുമാണ് നിരീക്ഷണത്തിൽ പോയത്. ഇതോടെ സ്റ്റേഷൻ പ്രവർത്തനം ഫലത്തിൽ സ്തംഭിച്ചു. സ്റ്റേഷനിലേക്ക് ആർക്കും പ്രവേശനം അനുവദിക്കാതെ സ്റ്റേഷൻ കോമ്പൗണ്ട് അടച്ചിട്ടു. ആദ്യം സ്രവപരിശോധന നടത്തിയ 17 പോലീസുകാരുടെ പരിശോധനാഫമാണ് വ്യാഴാഴ്ച വന്നത്. അവശേഷിക്കുന്നവരുടെ ഫലം കൂടി അടുത്ത ദിവസം വരും. നിരീക്ഷണത്തിൽ പോയ 17 പോലീസുകാരും ശനിയാഴ്ചയോടെ തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു