ഇരിട്ടി :ഏച്ചില്ലം വായനശാല തടത്തിൽ റോഡിന്റെ ഉദ്ഘാടനവും ആറളം ഏച്ചില്ലത്തെ വിഷ്ണുപ്രിയ പ്രകാശിനെ അനുമോദിക്കലും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ നിർവഹിച്ചു. ഏച്ചില്ലം ഗ്രാമോദയം വായനശാല ആൻഡ്‌ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വായനശാലാ പ്രസിഡന്റ് ടി.ടി.തോമസ് അധ്യക്ഷനായി. ജോഷി മാത്യു ജോസ് പുത്തൻപുരയ്ക്കൽ, വിഷ്ണുപ്രിയ പ്രകാശ്, സന്തോഷ് കീഴ്പാട്ടില്ലം, അമൽ തടത്തിൽ എന്നിവർ സംസാരിച്ചു.