ഇരിട്ടി : വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് നാലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ ദിനാചരണം വൃക്ഷത്തൈ നട്ട് ഇരിട്ടി നഗരസഭ സ്ഥിരസമിതി അധ്യക്ഷ എൻ.കെ.ഇന്ദുമതി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ മാത്യു ജോസഫ് വരമ്പുങ്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി അലക്സ്, ജാക്സൺ ജോർജ്, പി.പി.മനോജ്, ഡാനി എം.സ്കറിയ, ഡേവിസ് മാത്യു, ദിയ കാതറിൻ എന്നിവർ പ്രസംഗിച്ചു.