ഇരിട്ടി : ഇരിട്ടി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ബാങ്കിന്റെ പരിധിയിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് 75,000 രൂപ നൽകി. ബാങ്കിന്റെ പരിധിയിൽ വരുന്ന ഇരിട്ടി, മട്ടന്നൂർ നഗരസഭ, പായം, ആറളം, അയ്യൻകുന്ന്, ഉളിക്കൽ, കേളകം, കൊട്ടിയൂർ, തില്ലങ്കേരി, പേരാവൂർ, കണിച്ചാർ, മുഴക്കുന്ന്, പടിയൂർ പഞ്ചായത്തുകളിലെ സെന്ററുകൾക്കാണ് പണം അനുവദിച്ചതെന്ന് സെക്രട്ടറി അറിയിച്ചു.