ഇരിട്ടി : പായം പഞ്ചായത്തിലെ അളപ്രയിൽ മരിച്ച വയോധികയുടെ പെൻഷൻതുക തട്ടിയെടുത്ത കേസിൽ ഇരിട്ടി പോലീസ് കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് മഹിളാ കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെൻഷൻ തട്ടിയെടുത്ത വിഷയത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മഹിളാ കോൺഗ്രസ് രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി. വത്സല ചാത്തോത്ത് അധ്യക്ഷത വഹിച്ചു. ഫിലോമിന കക്കട്ടിൽ, മിനി പ്രസാദ്, ജാൻസി തോമസ്, രാധാമണി കുറഞ്ഞേരി, രാജി സന്തോഷ്, ചന്ദ്രിക മേലേവീട്ടിൽ എന്നിവർ സംസാരിച്ചു.