ഇരിട്ടി : ആറളം വന്യജീവിസങ്കേതത്തിന് ചുറ്റും 10.136 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച നടപടി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം) പേരാവൂർ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കർഷകർക്ക് ദോഷകരമായ നടപടികൾ പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

പ്രസിഡന്റ് ബെന്നി മഠത്തിനകം അധ്യക്ഷത വഹിച്ചു. ജോർജുകുട്ടി ഇരുമ്പുകുഴി, തോമസ് മാലത്ത്, ജോർജ് മാത്യു, സി.എം. ജോർജ്, വിപിൻ തോമസ്, കെ.ജെ. ജോസഫ്, അൽഫോൻസ് കളപ്പുര, എ.കെ. രാജ, ജോർജ് ഓരത്തേൽ, പി.എ. മാത്യു, കുഞ്ഞച്ചൻ വടശ്ശേരി, ജോൺ മേമന, മാത്യു കൊച്ചുതറ, അബ്രാഹം കല്ലംമാരി, ഗർവാസീസ് കേളീമറ്റം, കെ.കെ. വിനോദ് എന്നിവർ സംസാരിച്ചു.