ഇരിട്ടി : തില്ലങ്കേരി പടിക്കച്ചാലിൽ ഉഗ്ര സ്ഫോടനം. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പടിക്കച്ചാൽ പാലത്തിനുസമീപം സ്‌ഫോടനമുണ്ടായതെന്ന് പരിസരവാസികൾ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചനുസരിച്ച് മുഴക്കുന്ന് എസ്.ഐ. സി.സി.ലതീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കണ്ണൂരിൽനിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന്‌ കണ്ടെടുത്തു. നേരത്തെ പ്രദേശത്തെ വായനശാല പെയിന്റടിച്ചതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തർക്കത്തിലേർപ്പെടുകയും പോലീസ് പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കുകയും ചെയ്തിരുന്നതായിപറയുന്നു.