ഇരിട്ടി : ഒരുമാസം മുൻപ്‌ കാട്ടാനയുടെ കുത്തേറ്റ് മരിച്ച ആറളം ഫാം തൊഴിലാളിയായിരുന്ന ബന്ദപ്പാലൻ നാരായണന്റെ കുടുംബത്തിന് ആറളം ഫാം തൊഴിലാളികളും ജീവനക്കാരും മാനേജ്‌മെന്റും ചേർന്ന് സമാഹരിച്ച സഹായധനം കൈമാറി. ഫാം എം.ഡി. ബിമൽ ഘോഷിൽ നിന്ന് നാരായണന്റെ ഭാര്യയും മകനും സഹായം ഏറ്റുവാങ്ങി. 59,000 രൂപയാണ് സമാഹരിച്ചത്. ചടങ്ങിൽ കെ.കെ.ജനാർദനൻ, ജയദീപ്, പി.കെ.രാമചന്ദ്രൻ, കെ.ബി.ഉത്തമൻ, ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രസന്നൻ നായർ, സെക്യൂരിറ്റി ഓഫീസർ ശ്രീകുമാർ, പി.എ.പ്രേമരാജൻബ ഫാം സുപ്രണ്ട് മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.