ഇരിട്ടി : കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഒരുക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുന്ന കൂടെയുണ്ട് എൻ.എസ്.എസ്. കരുതൽ പദ്ധതിക്ക് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.

ഇരിട്ടി നഗരസഭയുടെ ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഇരിട്ടി ഹയർ സെക്കൻ‌ഡറി സ്കൂളിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ച് എൻ.എസ്.എസ്, സ്കൗട്‌സ് ആൻഡ് ഗൈഡ് വൊളന്റിയർമാർ മാതൃകയായത്. സെന്ററിലേക്ക് ബ്രഷ്, ടൂത്ത് പെയ്‌സ്റ്റ്, സോപ്പ്, തോർത്ത്, ബെഡ്ഷീറ്റ്, ബക്കറ്റ്, മഗ്ഗ്, ഹാന്റ് വാഷ്, എന്നിവ നൽകിയത്.

നഗരസഭാ ചെയർമാൻ പി.പി.അശോകൻ പ്രിൻസിപ്പൽ കെ.ഇ.ശ്രീജ, എൻ.എസ്.എസ്. വൊളന്റിയർ അമൽ എന്നിവരിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. സന്തോഷ് കോയിറ്റി അധ്യക്ഷനായിരുന്നു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ.സരസ്വതി, സ്റ്റാഫ് സെക്രട്ടറി ബെൻസി രാജ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഇ.പി.അനീഷ്, സ്കൗട്ട്‌ അധ്യാപകൻ കെ.പി കുഞ്ഞിനാരായണൻ എന്നിവർ സംസാരിച്ചു.

ഗൈഡ് അധ്യാപിക മേഘ്‌ന റാം, എൻ.എസ്.എസ്. വൊളന്റിയർമാരായ സിദ്ധാർഥ്‌, ആർദ്ര, അഞ്ജിത്ത്, അമൽ, ഗൈഡ്‌സ് വൊളന്റിയർമാരായ നയന കെ. സന്തോഷ്, അരുണിമ എന്നിവർ നേതൃത്വം നൽകി.