ഇരിട്ടി: മോഷണക്കേസിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആറളം പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഒരു മൊബൈൽ ഫോൺ മോഷണംപോയ കേസുമായി ബന്ധപ്പെട്ട്‌ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ 21-ന് രാവിലെ 10.30-ന് ജയിലിൽനിന്ന്‌ ആറളം പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. തുടർന്ന് 12-ന് കോടതിയിൽ ഹാജരാക്കി.

രണ്ടുമണിയോടെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും 2.30 മുതൽ 3.30 വരെ വെളിമാനത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്തു. തുടർന്ന് കണ്ണൂർ ജില്ലാ ആസ്പത്രിയിൽ പരിശോധനയ്ക്കുശേഷം താത്ക്കാലിക കൊവിഡ് ജയിലായി പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രതിയെ എത്തിക്കുകയായിരുന്നു പ്രതിയുമായി സമ്പർക്കത്തിലുള്ള നാല് പോലീസുകാരും അന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന മൂന്ന് പോലീസുകാരുമാണ് ഇപ്പോൾ നിരീക്ഷണത്തിൽ പോയിരിക്കുന്നത്.

കസ്റ്റഡിയിൽ വാങ്ങുമ്പോൾ പ്രതിക്ക് കോവിഡ് നെഗറ്റീവ് ആയിരുന്നു.