ഇരിട്ടി : റബ്ബർ കൃഷിയുടെയും റബ്ബർ കർഷകരുടെയും അസ്തിത്വം ഇല്ലാതാക്കുംവിധം റബ്ബർ ആക്ട് റദ്ദാക്കാൻ കേന്ദ്ര വാണിജ്യമന്ത്രാലയം ശ്രമിക്കരുതെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ.ഫിലിപ്പ്, ജോസഫ് മുള്ളൻമട, ജോർജ്‌ കാനാട്ട്, പ്രൊഫ. ജോൺ ജോസഫ്, ജോർജ്‌ വടകര, ജോസ് നരിമറ്റം, അഡ്വ. പി.വി.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.