ഇരിട്ടി : പായം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും ഇരിട്ടിയിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി.

പായത്തെ തേങ്കയിൽ സമൂഹ വിരുദ്ധർ താവളമാക്കുന്ന ഷെൽട്ടർ പൊളിച്ചുനീക്കി. ഇവിടെ സൂക്ഷിച്ചിരുന്നു പണിയായുധങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

പായത്തെ അളപ്രയിൽ കഴിഞ്ഞദിവസം സ്ഫോടനം നടന്നിരുന്നു.

ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പതിവുപരിശോധനയുടെ ഭാഗമായി ചില പ്രദേശങ്ങളിൽ കർശനനിരീക്ഷണം നടന്നുവരുന്നതായി ഇരിട്ടി എസ്.ഐ. ജാൻസി മാത്യു പറഞ്ഞു. ബോംബ് സ്ക്വാഡ് എസ്.ഐ. ടി.വി.ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ബസ്‌ കാത്തിരിപ്പ് കേന്ദ്രങ്ങളിലും മറ്റും അനാവശ്യമായി ഇരിക്കുന്നവരെ കണ്ടെത്തുന്നതിനും ടൗണിൽ അനാവശ്യമായി എത്തുന്നവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.