ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയായ 30-കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ വിളക്കോട് ടൗൺ അടച്ചു. രണ്ടാം വാർഡായ അയ്യപ്പൻകാവ് പൂർണമായും മൂന്നാം വാർഡായ വിളക്കോടിന്റെയും പതിനഞ്ചാം വാർഡായ കുന്നത്തൂരിന്റെയും ഭാഗങ്ങൾ ചേർത്ത് കണ്ടെയ്‌ൻമെൻ‌്‌ സോണാക്കി.

കോഴിക്കോട് ജില്ലയിലെ വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്തിരുന്നതിനാൽ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരുടെ കോഴിക്കോട് ജില്ലയുടെ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗബാധിതർ വിളക്കോടിലെ വീട്ടിലെത്തിയിരുന്നു. താലൂക്ക് ആശുപത്രിയിൽ ഇയാളെ പരിശോധിച്ച ഡോക്ടർ ക്വാറന്റീനിൽ പോയി. ഇയാൾ ഇരിട്ടി നഗരത്തിലും എത്തിയതിനാൽ നഗരമേഖലയും ആശങ്കയിലാണ്.