ഇരിട്ടി : മുഖ്യമന്ത്രിയുടെ ഓഫീസ് അന്തർദേശീയ കള്ളക്കടത്തുകാരുടെയും രാജ്യദ്രോഹികളുടെയും താവളമായി മാറിയെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ഫിലിപ്പ്, ജോസഫ് മുള്ളൻമട, അഡ്വ. മാത്യു കുന്നപ്പള്ളി, ജോർജ് കാനാട്ട്, പ്രൊഫ. ജോൺ ജോസഫ്, ജോർജ് വടകര, വർക്കി വട്ടപ്പാറ, വി.കെ. ജോസഫ്, മാത്യു ചാണക്കാട്ടിൽ, വർഗീസ് വയലാമണ്ണിൽ എന്നിവർ സംസാരിച്ചു.