ഇരിട്ടി : എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ എടക്കാനത്തുനിന്ന്‌ മുഴുവൻ വിഷയങ്ങൾക്കും മികച്ച വിജയം നേടിയ വിദ്യാർഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടക്കാനം ബൂത്ത്‌ കമ്മിറ്റി അനുമോദിച്ചു. സണ്ണി ജോസഫ് എം.എൽ.എ. ഉപഹാരങ്ങൾ നൽകി. കെ.രാമകൃഷ്ണൻ, എ.ടി.ദേവകി, എം.ശ്രീനിവാസൻ, പി.എസ്.സുരേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.