ഇരിട്ടി : വർഷങ്ങളായി കുടിവെള്ളമില്ലാതെ വിഷമിച്ച അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ഈന്തുംകരി കോളനിയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ളമെത്തിച്ച് എസ്.ബി.ഐ. കമ്യൂണിറ്റി സർവീസ്. കോളനിയിലെ 27 കുടുംബങ്ങൾക്കാണ് വീട്ടുമുറ്റത്ത് ടാപ്പുകൾ സ്ഥാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കമ്യൂണിറ്റി സർവീസ് ഫണ്ടുപയോഗിച്ച് വാട്ടർടാങ്ക് സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചത്.

എസ്.ബി.ഐ. കാസർകോട്‌ റീജണൽ മാനേജർ ആർ.വി.സുരേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം പ്രിയ കെ.ജോൺ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. കണ്ണൂർ റീജണൽ മാനേജർ മനോജ്, ജോസ് കല്ലമ്മാരിൽ, എം.എസ്.ബിജിലാൽ, കെ.വി.സുരേഷ്, എം.ആർ.സുരേഷ്, പ്രിജുകുമാർ എന്നിവർ പ്രസംഗിച്ചു. കോളനിയിലെ എല്ലാ കുടുംബങ്ങൾക്കും വെള്ളം ശേഖരിച്ചുവെക്കാനുള്ള സ്റ്റീൽ പാത്രങ്ങളും അങ്കവാടിയിലെ കുട്ടികൾക്കായി സൈക്കിളുകളും വിതരണം ചെയ്തു.