ഇരിട്ടി : കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ മലയോര ജനങ്ങൾക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ. മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗോവ ഫൗണ്ടേഷനും മറ്റും സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ സർക്കാരിന് നോട്ടീസ് ലഭിച്ചിട്ടുള്ളതിനാൽ കേരളത്തിലെ ജനവാസകേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതി പ്രാധാന്യ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.