ഇരിട്ടി : ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യൂമാനിറ്റീസിൽ മുഴുവൻ മാർക്കും നേടിയ ആൻമരിയ ഷാജിയെ ഡി.വൈ.എഫ്.ഐ. വള്ളിത്തോട് മേഖലാ കമ്മിറ്റി അനുമോദിച്ചു. സി.പി.എം. ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യൻ ഉപഹാരം നൽകി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം സക്കീർ ഹുസൈൻ, ബ്ലോക്ക് സെക്രട്ടറി കെ.ജി.ദീലിപ്, ബ്ലോക്ക് പ്രസിഡൻറ് സിദ്ധാർഥ ദാസ്, കെ.കെ. സനീഷ്, കെ.പി.അസൈനാർ തുടങ്ങിയവർ സംസാരിച്ചു.

എൻ.സി.പി. പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ പാർട്ടി അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.രാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി അജയൻ പായം അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.മുഹമ്മദലി, എം.എ. ആൻറണി മാസ്റ്റർ, പി സുരേന്ദ്രൻ, ജോസ് പൊതിയേട്ടിയിൽ എന്നിവർ പ്രസംഗിച്ചു. എം.എ.അനീറ്റ, ഡോണ ജോസ് എന്നിവരെയാണ് അനുമോദിച്ചത്.