ഇരിട്ടി: സി.പി.എം. കല്യാട് ലോക്കൽ സെക്രട്ടറി ബാലുശ്ശേരി രാമചന്ദ്രനെ സ്ഥാനത്തുനിന്ന് നീക്കി. മുൻ ഡി.വൈ.എഫ്.ഐ. നേതാവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അനിൽകുമാർ ആലത്തുപറമ്പാണ് പുതിയ സെക്രട്ടറി.
ബിസിനസ് പരമായും കുടുംബപരമായുമുള്ള പ്രയാസങ്ങൾ കാരണം രാമചന്ദ്രൻ ആവശ്യപ്പെട്ടപ്രകാരമാണ് സ്ഥനമൊഴിയാൻ പാർട്ടി അനുമതി നൽകിയതെന്ന് അനിൽകുമാർ ആലത്തുപറമ്പ് പറഞ്ഞു.
പടിയൂരിലും മാറ്റം
സി.പി.എം. പടിയൂർ ലോക്കൽ സെക്രട്ടറി ബി.ഷംസുദ്ദീൻ സ്ഥാനമൊഴിഞ്ഞു. പകരം സെക്രട്ടറിയായി ഡി.വൈ.എഫ്.ഐ. നേതാവ് പി.ഷിനോജിനെ തിരഞ്ഞെടുത്തു. ഭാര്യക്ക് കണ്ണൂരിൽ ജോലി ലഭിച്ചതിനാൽ ഷംസുദ്ദീൻ കുടുംബസമേതം കണ്ണൂരിലേക്ക് താമസം മാറ്റിയതിനെത്തുടർന്നാണ് സ്ഥാനമാറ്റം. കുടുംബപരമായ പ്രയാസങ്ങൾ കാരണം സ്ഥാനമൊഴിയാൻ ഷംസുദ്ദീൻ മാസങ്ങൾക്കുമുമ്പേ പാർട്ടിയോട് സന്നദ്ധതയറിയിച്ചിരുന്നു.