ഇരിട്ടി: ജെ.സി.ഐ. ഇരിട്ടി, ബ്ലഡ് ഡോണേഴ്സ് കേരള, പ്രഗതി സാംസ്കാരികവേദി എന്നിവ ചേർന്ന് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിട്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ എൻ.ജെ.മാത്യു ഉദ്‌ഘാടനചെയ്തു. ജെ.സിഐ. പ്രസിഡന്റ് പി.ധനേഷ് അധ്യക്ഷതവഹിച്ചു.
പ്രഗതി കോളേജ് പ്രിൻസിപ്പൽ വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി കെ.പി.വേണുഗോപാൽ, ബി.ഡി.കെ. കാമ്പസ് കോ ഓർഡിനേറ്റർ അരുൺ, പ്രഗതി സാംസ്കാരികവേദി ഖജാൻജി കെ.വിവേക് എന്നിവർ സംസാരിച്ചു.