ഇരിട്ടി: കീഴൂർ വില്ലേജുതല ജനകീയസമിതിയോഗം നഗരസഭാ ചെയർപേഴ്‌സൺ കെ.സരസ്വതിയുടെ അധ്യക്ഷതയിൽ തഹസിൽദാർ കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. വില്ലേജിന് സൗകര്യപ്രദമായ കെട്ടിടം നിർമിക്കാനും ഭൂസംരക്ഷണം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. വില്ലേജ് ഓഫീസർ വി.പ്രമോദ്, അഷ്‌റഫ് ചാലിയോടൻ, എൻ.നാരായണൻ മാസ്റ്റർ, കെ.സുരേഷ്. പി.കുട്ടപ്പ്യ, പി.എം.രവീന്ദ്രൻ, പി.എ.നസീർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ മനോജ്കുമാർ എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ ഇന്ന് മിലാദ് സന്ദേശ റാലി.
ഇരിട്ടി: തിരുനബി കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന സംസ്ഥാന പ്രചാരണത്തിന്റെ ഭാഗമായി ഇരിട്ടി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന് ഇരിട്ടിയിൽ മിലാദ് റാലിയും പൊതുസമ്മേളനവും നടത്തും. ദഫ്, സ്കൗട്ട് അകമ്പടിയോടെ നടക്കുന്ന റാലിക്ക് മേഖലയിലെ സുന്നി പോഷക സംഘടനാ പ്രവർത്തകർ അണിനിരക്കും. തുടർന്നുനടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രൊഫ. യു.സി.അബ്ദുൾമജീദ് ഉദ്ഘാടനം ചെയ്യും.