ഇരിട്ടി: കേരള മുസ്‌ലിം ജമാഅത്ത്-എസ്.വൈ.എസ്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മലയോരമേഖലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും വസ്ത്രവും വിതരണംനടത്തി. പായം പഞ്ചായത്തിലെ കോളിക്കടവ്, പായം കോണ്ടമ്പ്ര കോളനി, വള്ളിത്തോട്, മണ്ണൂർ, കൊടോളിപ്രം, എന്നിവിടങ്ങിലാണ് നാനൂറോളം കിറ്റുകൾ വിതരണംചെയ്തത്. കോളിക്കടവിൽ നടന്ന വിതരണപരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.അശോകൻ ഉദ്ഘാടനംചെയ്തു. ചടങ്ങിൽ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ്‌ അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷതവഹിച്ചു.

പഞ്ചായത്ത്‌ അംഗം വി.കെ.പ്രേമരാജൻ, മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം.കെ.ഹാമിദ് മാസ്റ്റർ, എസ്.വൈ.എസ്. ജില്ലാ സെക്രട്ടരി നിസാർ അതിരകം, സോൺ പ്രസിഡന്റ്‌ ഷറഫുദ്ദീൻ അമാനി, സെക്രട്ടറി സി.സാജിദ്, ഇസ്മായിൽ കോളാരി, സഫീർ അമാനി, മൂസ സഅദി, എന്നിവർ സംസാരിച്ചു. വള്ളിത്തോട് സാധനസാമഗ്രികൾ അബ്ദുള്ളക്കുട്ടി ബാഖവി വിതരണംചെയ്തു.