ഇരിട്ടി: നഗരത്തിലെയും ഗ്രാമത്തിലെയും മുന്നൂറിലധികം വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതോടെയാണ് വീടുകൾ വെള്ളത്തിനടിയിലായത്. കച്ചേരിക്കടവിലെ തോട്ടുമുക്കിൽ മനോജ്, തുണ്ടത്തിൽ കൃഷ്ണൻ, തുണ്ടത്തിൽ കമല, കൂവപ്പാറ ജോൺ, അന്തോപ്പള്ളി സൂസമ്മ, ഇളമ്പിലക്കാട്ടിൽ സിജു, കല്ലമാരിക്കുന്നേൽ കുര്യാച്ചൻ, എടാച്ചേരി ജോസഫ്, കുഴിമറ്റത്തിൽ ജയിംസ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

മൂടിക്കയത്ത് അഞ്ചുവീടുകളിൽ വെള്ളംകയറി. ജോജോ കൊല്ലറ, ജോസ് വടക്കേ കൂറ്റ്, ബാസ്റ്റിൽ അലാനിക്കൽ, ജോസ് കുറ്റിയാനി, ജോഷി കല്ലായി എന്നിവരുടെ വീടുകളും മാക്കൂട്ടത്ത് തെക്കേ കിടപ്പറ്റിൽ വിശ്വനാഥൻ, കുറുപ്പറമ്പിൽ ഹരിദാസൻ, ശിശുപാലൻ എന്നിവരുടെ വീടുകളും വെള്ളത്തിലായി.

വളവുപാറയിൽ കണിപ്പറമ്പിൽ അക്കമ്മ, തെക്കുംപുറത്ത് ഉമ്മലു, സിബി കല്ലട എന്നിവരുടെ വീട്ടകളിൽ വെള്ളംകയറി. പടിയൂർ പഞ്ചായത്തിലെ കുയിലൂരിൽ 11 വീടുകൾ വെള്ളത്തിനടിയിലായി. വി.കെ.ശാരദ, കെ.സജീവൻ, പി.ബിജു, പി.രാജു, എ.കെ.വേണുഗോപാലൻ, എൻ.ഗോവിന്ദൻ, കെ.വി.മുരളി, കെ.വി.ദേവി, എൻ.വി.ശ്രീധരൻ, കെ.എസ്‌.ശോഭന, കെ.പ്രജേഷ് എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. ഇതിൽ ചില വീടുകളുടെ ഒന്നാംനില പൊക്കത്തിൽ വെള്ളം ഉയർന്നു.

കോളിക്കടവിൽ പായം പഞ്ചായത്തംഗങ്ങളായ വി.കെ.ചന്തു വൈദ്യർ, വി.കെ.പ്രേമരാജൻ എന്നിവരെ കൂടാതെ പി.പി.രതീഷ്, തോട്ടത്തിൽ പവിത്രൻ, നിട്ടുക്കണ്ടി റജി, മിൽമ ഷാജി, മൊട്ടമ്മൽ മോഹനൻ, പനയട രവി, പനയട നാണു, പനയട രമണി, പനയട സവിത, ജോണി, പന്നിയോടൻ രാജു തുടങ്ങി നാൽപ്പതോളം കുടുംബങ്ങളുടെ വീടുകൾ വെള്ളത്തിലായി. വാണിയപ്പാറത്തട്ടിൽ മുട്ടനോലിൽ വർഗീസ്, എണ്ണച്ചേരി ദേവസ്യ, കരോട്ട് സുലോചന, കീരിക്കാട്ടിൽ ജോസ്, തേക്കുമല വിജയൻ, വാടിമല ജോയി, തങ്കച്ചൻ പായിത്തോട്ടത്തിൽ, മനക്കലാത്ത് ഔസേപ്പ്, തെക്കേൽ വർഗീസ് എന്നിവരുടെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ആറളത്ത് ചുഴലിക്കാറ്റിൽ എട്ടുവീടുകൾക്ക് നാശനഷ്ടമുണ്ടായി. പരപ്പളവു ദാമോദരൻ, എടുക്കുന്ന ദേവസ്യ, അഴീക്കോടൻ മാധവൻ, കോക്കാട് അയ്യപ്പൻ, അഴീക്കോടൻ മാധവി, കോവൂർ ചാത്തോത്ത് കൃഷ്ണൻ നമ്പ്യാർ, മൂർക്കഞ്ചരി യശോദ, ഷീബാ ലാലു എന്നിവരുടെ വീടുകളാണ് കാറ്റിൽ മരംവീണ് തകർന്നത്. ചരളിലെ സൗരതടത്തിൽ സെബാസ്റ്റ്യന്റെ വീട്ടിലും വെള്ളം കയറി.