ഇരിട്ടി: ഇരിട്ടി എഡ്യുക്കേഷണൽ സൈസൈറ്റി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പി.വി.നാരായണന്റെ മൂന്നാംചരമ വാർഷിക ദിനാചരണവും പുഷ്പാർച്ചനയും നടന്നു. സൊസൈറ്റി പ്രസിഡന്റ് സി.വി.ജോസഫ്, വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ തില്ലങ്കേരി, സി.എസ്.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ബേബിജോൺ പൈനാപ്പള്ളി എന്നിവർ സംസാരിച്ചു.
ഡയറക്ടർമാരായ പി.വി.നാരായണൻകുട്ടി, രാരിഷ്, സതീശൻ മാവില, മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പൽ ഡോ. അജിത, ഐ.ടി.ഐ. പ്രിൻസിപ്പൽ വിൻസെന്റ് ജോർജ്, സെനറ്റ് അംഗം പി.കെ.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.