കണ്ണൂർ: സ്വവർഗാനുരാഗം നിയമവിധേയമാക്കിയ സുപ്രീം കോടതി വിധിയെത്തുടർന്ന് കണ്ണൂരിലെ സ്വവർഗാനുരാഗികൾ ആഹ്ളാദം പങ്കുവെച്ചു. പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ മധുരവിതരണം നടത്തി. സന്ധ്യ അരുന്ധതി, എമി ഷിരോൺ, പി.പി.ലിജ, സ്നേഹ, കൃഷ്ണേന്ദു, ജാസ്മിൻ, ഉണ്ണിമായ, സൗമിനി തുടങ്ങിയവർ നേതൃത്വം നൽകി.