കുഞ്ഞിമംഗലം: എടാട്ട് കുന്നിനുകിഴക്ക് കുതിരക്കാൽ സൗദാമിനിയുടെ കോഴിഫാമിൽനിന്ന്‌ നൂറിലധികം കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായിട്ടാണ് സംഭവം. ആയിരത്തോളം കോഴികൾ ഫാമിലുണ്ടായിരുന്നു. ഫാമിന്റെ ഇരുമ്പുവല കടിച്ചുകീറിയാണ് നായ്ക്കൾ അകത്തു കടന്നത്. ഇവർ ഫാമിൽനിന്ന്‌ കുറച്ചകലെയാണ് താമസിക്കുന്നത്.

കഴിഞ്ഞ 18 വർഷമായി ഇവർ കോഴിഫാം നടത്തി വരുന്നുണ്ട്. കഴിഞ്ഞവർഷവും ഇവരുടെ ഫാമിൽനിന്ന്‌ കോഴികളെ തെരുവുനായ്ക്കൾ കൊന്നിരുന്നു.