പേരാവൂർ: വലയ സൂര്യഗ്രഹണം നിരീക്ഷിക്കാൻ കൊളക്കാട് സാന്തോം എച്ച്.എസ്.എസിൽ വിപുലമായ സൗകര്യം ഒരുക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു. കോഴിക്കോട് റീജണൽ സയൻസ് സെന്ററാണ് ജില്ലാതലത്തിൽ സൂര്യഗ്രഹണം നിരീക്ഷിക്കാൻ കൊളക്കാട് സ്കൂളിൽ സൗകര്യമൊരുക്കുന്നത്. ഡിസംബർ 26-ന് രാവിലെ എട്ടിന് സ്കൂളിലെത്തുന്നവർക്ക് വലയ സൂര്യഗ്രഹണം പൂർണമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ആയിരത്തിലധികം ആളുകൾക്ക് സൂര്യഗ്രഹണം നിരീക്ഷിക്കാൻ കണ്ണടകളും പിൻ ഹോൾ ക്യാമറയും ബിഗ് സ്‌ക്രീൻ പ്രൊജക്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗകര്യം ഉപയോഗപ്പെടുത്താം.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിനായി ജില്ലാതല ശാസ്ത്ര പ്രബന്ധാവതരണ മത്സരവും യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും ഉണ്ടാവും.

പത്രമ്മേളനത്തിൽ രഞ്ജിത്ത് മാർക്കോസ്, ജോണി തോമസ് വടക്കേക്കര, രജീന തോമസ്, ജോളി മറ്റത്തിൽ എന്നിവർ സംസാരിച്ചു.