മയ്യിൽ: ചെറുവത്തലമൊട്ട മുതൽ മയ്യിൽ വരെയുള്ള അഞ്ച് കിലോമീറ്റർ നീളത്തിലുള്ള റോഡരികിലെ കടക്കാരും വീട്ടുകാരും പൊടിതിന്നു മടുത്തു. മിക്കവരും വീട് വൃത്തിയാക്കി മടുത്തു. മയ്യിൽമുതൽ കാഞ്ഞിരോട് വരെ റോഡ് നന്നക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ എട്ട് മാസത്തോളം ഇവിടെ പൊടിശല്യം രൂക്ഷമായിരുന്നു. ഇതേ സ്ഥലത്തുകൂടി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിന്റെ ഇരുവശത്തും കുഴിയെടുക്കുകയും ചെയ്തതോടെ ഇത് കൂടി. നിരന്തോട് ടൗണിലാണ് രൂക്ഷമായി അനുഭവപ്പെടുന്നത്. വിട് മാറി താമസിക്കേണ്ട സ്ഥിയിലാണിപ്പോഴെന്നാണ് നിരന്തോടിലെ പണ്ണേരി ശാന്ത പറയുന്നത്.

ടൗണിൽ കച്ചവടംചെയ്യുന്ന കെ.പി.ഉണ്ണിക്കൃഷ്ണൻ, പി.ഉമേഷ്, ടെയ്‌ലറിങ് കട നടത്തുന്ന പി.വി.സന്തോഷ്‌കുമാർ എന്നിവർക്ക് കട അടച്ചിടേണ്ട സ്ഥിതിയാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നവർ രാവിലെയും വൈകീട്ടും വെള്ളംനനച്ച് പൊടിശല്യത്തിന് അറുതിവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

content highlights; dust issues in cheruvathalamotta to mayyil road