കണ്ണൂർ: കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി എൽ.പി., യു.പി., ഹൈസ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. വിവിധ സ്കൂളുകളിൽ നിന്നായി അൻപതോളം പേർ പങ്കെടുത്തു.

മുനിസിപ്പൽ ഹൈസ്കൂൾ ജൂബിലി ഹാളിൽ ചിത്രകലാധ്യാപകൻ കെ.ഷാബു ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി കൺവീനർ പി.നന്ദകുമാർ അധ്യക്ഷത വഹിച്ചു. കെ.കെ.രാജേഷ് ഖന്ന, അഷ്‌റഫ് ഇരിവേരി, എം.പി.ഷനിജ്, കെ.ഉഷാകുമാരി, ഇ.പി.അബ്ദുള്ള, എം.വി.മനോഹരൻ എന്നിവർ സംസാരിച്ചു.

മത്സരവിജയികൾ: എൽ.പി. വിഭാഗം-ദ്രുപത് രാകേഷ് (സാൻജോസ് തലശ്ശേരി), സാധിക രത്നേഷ് (സെയ്‌ന്റ് തെരേസാസ്, കണ്ണൂർ ), അഥിതി നമ്പ്യാർ (സെയ്‌ന്റ് പോൾസ് തളിപ്പറമ്പ്)

യു.പി. വിഭാഗം: അനു വൃന്ദ (മമ്പറം യു.പി.എസ്.), സൂര്യ കിരൺ (തളാപ്പ് മിക്സഡ് യു.പി.എസ്.), കൃഷ്ണപ്രിയ സാജൻ (എസ്.എൻ. വിദ്യാമന്ദിർ കണ്ണൂർ)

ഹൈസ്കൂൾ വിഭാഗം: ആദിത് രാജേഷ് (കടമ്പൂർ എച്ച്.എസ്.എസ്.), കെ.കൃഷ്ണപ്രിയ (ജി.എച്ച്.എസ്.എസ്. കണ്ണാടിപ്പറമ്പ്), പി.ശ്രീലക്ഷ്മി (കടമ്പൂർ എച്ച്.എസ്.).