ചെറുപുഴ : ചെറുപുഴ സബ്‌ട്രഷറിയിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുവർഷത്തേക്ക് പത്രമുൾപ്പെടെയുള്ള മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ നൽകി. ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ജമീല കോളയത്തിന് അസോസിയേഷൻ ഭാരവാഹികളായ വി.വി.തമ്പാൻ, കെ.എ.മൊയ്തീൻ കുഞ്ഞി എന്നിവർ ചേർന്ന് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാക്കയംചാൽ ജേസീസ് ചെറുപുഴ സബ്ട്രഷറിക്ക് അനുവദിച്ച സാനിറ്റൈസർ മെഷീൻ ഉദ്ഘാടനവും ജിജി വർഗീസ് നൽകിയ സാനിറ്റൈസറിന്റെ കൈമാറ്റവും നടന്നു. സബ്ട്രഷറി ഓഫീസർ ലീന ഇട്ടമ്മൽ അധ്യക്ഷയായി. പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എഫ്.ജോസഫ്, ജേസീസ് പ്രസിഡന്റ്‌ വി.എസ്.രാഹുൽ, പി.കെ.ചന്ദ്രശേഖരൻ, പ്രകാശ് ബാബു, എ.കെ.സജി തുടങ്ങിയവർ സംസാരിച്ചു.