ചെറുപുഴ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റ് പൊതുപരിപാടികൾ എന്നിവയ്ക്ക് ബന്ധപ്പെട്ട വാർഡ്തല ജാഗ്രതാസമിതികളുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.