ചെറുപുഴ : ജൻധൻ യോജന അക്കൗണ്ട് നല്കുന്നതിലും കിസാൻ ക്രെഡിറ്റ് കാർഡ് നല്കുന്നതിലും ബാങ്കുകൾ കാണിക്കുന്ന നിഷേധാത്മകസമീപനം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി. ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ജൻധൻ അക്കൗണ്ട് തുടങ്ങുന്നതിന് സർവീസ് ചാർജ് വാങ്ങുന്നതിനെതിരേ ബാങ്ക് മാനേജർമാർക്ക് പരാതി നൽകി. അക്കൗണ്ട് തുടങ്ങുന്നതിന് പണം ഈടാക്കില്ലെന്ന് ബാങ്ക് മാനേജർമാർ ഉറപ്പുനൽകിയതായി നേതാക്കളായ കെ.കെ.സുകുമാരൻ, രാജു ചുണ്ട, എം.വി.ഭാസ്കരൻ എന്നിവർ അറിയിച്ചു.