ചെറുപുഴ : സ്വർണം കള്ളക്കടത്തുകാരെയും രാജ്യദ്രോഹപ്രവർത്തനം നടത്തുന്നവരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നടത്തുന്ന പോസ്റ്റ് കാർഡ് കാമ്പയിനിന്റെ ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം പട്ടികവർഗ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുകുമാരൻ നിർവഹിച്ചു. ബി.ജെ.പി. ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രാജു ചുണ്ട, എം.വി.ഭാസ്കരൻ, സുരേഷ് പനയന്തട്ട, മോഹനൻ പാലങ്ങാടൻ, മോഹനൻ പലേരി തുടങ്ങിയവർ പങ്കെടുത്തു. പ്രാപ്പൊയിലിൽ നടന്ന കാമ്പയിൻ എം.വി.ഭാസ്കരൻ ഉദ്ഘാടനംചെയ്തു. വിജയകുമാർ കല്ലമ്മാക്കൽ അധ്യക്ഷനായിരുന്നു.

എം.വി.രാജൻ, കെ.ജി.രവീന്ദ്രൻ, ടി.ജി.പ്രദീപ്, കെ.സി.അഭിലാഷ് എന്നിവർ പങ്കെടുത്തു. തിരുമേനിയിൽ നടന്ന കാമ്പയിൻ രാജേന്ദ്രൻ കൂവക്കാട്ട് ഉദ്ഘാടനംചെയ്തു. ലാൽ കെ. രാജ്, വിനുകുമാർ എന്നിവർ നേതൃത്വം നല്കി.