ചെറുപുഴ: കേരള വ്യാപാരി വ്യവസായി സമിതിയുടെ പെരിങ്ങോം ഏരിയാ സമ്മേളനം 16, 17 തീയതികളിൽ മാതമംഗലത്ത് നടക്കും. ഇതിന് മുന്നോടിയായി ചെറുപുഴയിൽ സെമിനാർ നടത്തി. ശാസ്ത്രസാഹിത്യ പരിഷിത്ത് സംസ്ഥാന കമ്മിറ്റിയംഗം കാണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. എം.വി.ശശി, എ.വി.നാരായണൻ, കാവനാൽ നാരായണൻ, കെ.എസ്.ഷിജു എന്നിവർ സംസാരിച്ചു.