ചെറുകുന്ന്: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്ക് ബ്ലോക്ക് പഞ്ചായത്ത് വക പുതുവത്സര സമ്മാനമായി ഫർണിച്ചർ നൽകി. 2019-20 വാർഷികപദ്ധതിയിൽപ്പെടുത്തിയാണ് ഗ്രന്ഥശാലകൾക്ക് ഫർണിച്ചർ നൽകിയത്.

തിരഞ്ഞെടുത്ത 68 ഗ്രന്ഥശാലകൾക്ക് ഷെൽഫ്, കസേര എന്നിവയാണ് നൽകിയത്. ഇതിനായി 10 ലക്ഷം രൂപ ചെലവഴിച്ചു. ഫർണിച്ചർ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി.വി.പ്രീത നിർവഹിച്ചു.

വൈസ് പ്രസിഡന്റ് പി.ഗോവിന്ദൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. അസി. പ്ലാൻ കോ ഓർഡിനേറ്റർ എ.വി.സന്തോഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രമോദ് പറമ്പൻ, കെ.പി.കമലാക്ഷി, സി.സൈനബ, ഒ.വി.ഗീത, കെ.പി.നിഷ, കെ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.