ചപ്പാരപ്പടവ്: ‘ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ചപ്പാരപ്പടവ് പഞ്ചായത്ത് കൃഷിഭവൻതല ഉദ്ഘാടനം വ്യാഴാഴ്ച 10-ന് പഞ്ചായത്ത് പ്രസിഡന്റ് എം.മൈമൂനത്ത് നിർവഹിക്കും.
ഗണിതോത്സവം 17 മുതൽ
തിമിരി: തിമിരി ഗവ. യു.പി. സ്കൂൾ ഗണിതോത്സവം സഹവാസ ക്യാമ്പ് ജനുവരി 17, 18, 19 തീയതികളിൽ നടക്കും.
സംയുക്തയോഗം ഇന്ന്
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ യോഗം 16-ന് രണ്ടുമണിക്ക് പഞ്ചായത്ത് ഹാളിൽ ചേരും.