ചാല: താഴെചൊവ്വ-നടാൽ റോഡ് സംരക്ഷണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റിങ് തുടങ്ങി. റോഡിന്റെ ഇരുവശങ്ങളുമാണ് കോൺക്രീറ്റ് ചെയ്യുന്നത്. ടാർ റോഡിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് ഇത് നടത്തുന്നത്. ചാലക്കുന്നിൽ റോഡരികുകളിൽ സ്‌പ്രിങ്‌ പോസ്റ്റും സ്ഥാപിക്കുന്നുണ്ട്. രാത്രി വാഹനങ്ങളുടെ വെളിച്ചത്തിൽ റോഡുകൾ മനസ്സിലാക്കാൻ ഡ്രൈവർമാർക്ക് കഴിയും. ഇത് അപകടങ്ങളൊഴിവാക്കാൻ സഹായിക്കും. മെക്കാഡം ചെയ്യുന്നതിന്റെ ഭാഗമായാണ് കോൺക്രീറ്റിങ്.