ചക്കരക്കല്ല്: മക്രേരി അമ്പലത്തിൽ ആഞ്ജനേയ ലക്ഷാർച്ചനയും ദക്ഷിണാമൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധനയും ഞായറാഴ്ച സമാപിക്കും. 28-ന് രാവിലെ എട്ടിനാണ് ദക്ഷിണാമൂർത്തി സ്വാമി സ്മൃതിലയ ത്യാഗരാജ അഖണ്ഡസംഗീതാരാധന തുടങ്ങിയത്. ഞായറാഴ്ച രാവിലെ എട്ടിന് പഞ്ചരത്ന കീർത്തനാലാപത്തോടെ സമാപിക്കും.

സംഗീതാരാധനയിൽ പി.ആർ.കുമാരകേരളവർമ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, ഭുവനേശ്വരി, ഇ.എൻ.സജിത്ത്, ഡോ. മിനി സജിത്ത്, ഡോ. പ്രീതി സതീഷ്, താമരക്കാട് കൃഷ്ണൻ നമ്പൂതിരി, കാഞ്ഞങ്ങാട് ശങ്കരൻ നമ്പൂതിരി, ഗീതാകൃഷ്ണൻ, ടി.പി.ശ്രീനിവാസൻ, ഗോമതി മണിയം, പാറശ്ശാല രവി, എൻ.ഹരി, ഡോ. എം.എൻ.മൂർത്തി, ആർ.സ്വാമിനാഥൻ, എടയാർ ശങ്കരൻ നമ്പൂതിരി, എടയാർ മനോജ്‌ നമ്പൂതിരി തുടങ്ങിയ സംഗീതജ്ഞർ പങ്കെടുത്തു.