അഴീക്കോട്: ഭീഷണിയിലായ ആൽമരം മുറിച്ചപ്പോൾ വാഹനങ്ങൾക്ക് ഭീഷണി. പൂതപ്പാറ കടപ്പുറം റോഡിനരികെയുള്ള പഴക്കംചെന്ന ആൽമരമാണ് ശിഖരങ്ങൾ പൊട്ടിയും വേരുകൾ ദ്രവിച്ചതിനെയും തുടർന്ന് അധികൃതർ മുറിച്ചത്.

മരംമുറിച്ച് റോഡരികിൽ കിടക്കാൻതുടങ്ങിയിട്ട് മാസങ്ങളായെങ്കിലും മരത്തടി നീക്കംചെയ്തില്ല. ഇതുമൂലം പലപ്പോഴും രണ്ടുഭാഗത്തുനിന്നും വാഹനങ്ങൾവന്ന് ഗതാഗതക്കുരുക്കാണ്. കണ്ണൂർ ആസ്പത്രി-പൂതപ്പാറ-അഴിക്കൽഫെറി റൂട്ടിലെ ഇരുപത്തഞ്ചോളം ബസ്സുകൾക്കുപുറമെ അനേകം ചെറുവാഹനങ്ങളും ഓടുന്നുണ്ട്. കണ്ണൂരിൽനിന്ന് കടപ്പുറംറോഡുവഴി പോകുന്ന ബസ്സുകൾക്ക് ഈ മരത്തിനടുത്തുകൂടി വേഗംകുറച്ചുമാത്രമെ പോകാനാകൂ.