ഇരിക്കൂർ : ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബ്ബ് ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഓൺലൈനിൽ വിവിധ പരിപാടികൾ നടത്തി.

കണ്ണൂർ സർവകലാശാലാ അസോ. പ്രൊഫ. ആർ.കെ.ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.

പ്രഥമാധ്യാപകൻ ഐ.ആർ.മനോജ്, ഇ.പി.ജയപ്രകാശ്, വി.വി.സുനേഷ്, കെ.ലക്ഷ്മി, ലതിക എന്നിവർ നേതൃത്വംനൽകി. ഓൺലൈൻ ക്വിസ്, പ്രസംഗമത്സരങ്ങൾ നടത്തി.