പയ്യന്നൂർ: കാറമേൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ ഫെബ്രുവരി ആറ്ുമുതൽ ഒൻപതുവരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് നാട്ടുകൂട്ടങ്ങളെ ക്ഷണിക്കാനുള്ള നാട്ടെഴുന്നള്ളത്തിന് തുടക്കമായി. വൈകീട്ട് അഞ്ചോടെ ക്ഷേത്രപരിസരത്തുനിന്ന് പുറപ്പെട്ട മുച്ചിലോട്ട് ഭഗവതിയുടെയും കണ്ണങ്ങാട്ട് ഭഗവതിയുടെയും പുലിയൂർ കാളിയുടെയും പുലിയൂർ കണ്ണൻ ദൈവത്തിന്റെയും പ്രതിപുരഷൻമാർ വെള്ളൂർ ചാമക്കാവ് ക്ഷേത്രത്തിൽ തൊഴുത് കാറമേൽ വെള്ളോറ വീട് തറവാട്ടിലെത്തി. തുടർന്ന് കൈവിളക്കുകാരും കാരണവൻമാരും വാല്യക്കാരുമടങ്ങുന്ന സംഘം മുച്ചിലോട്ടിന്റെ അധീനതയിൽപ്പെടുന്ന തറവാടുകളിലും വീടുകളിലും കയറിയിറങ്ങി ഭഗവതിയുടെ തൃക്കല്യാണം അറിയിക്കും.