പയ്യന്നൂർ: പയ്യന്നൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ഇന്ത്യൻ ഡന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച് എന്നിവയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന വാരാചരണത്തിന്റെ സമാപന പൊതുസമ്മേളനം നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനംചെയ്തു. ഡോ. വി.സി.രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. രാഘവൻ കടന്നപ്പള്ളി, ഡോ. എം.മുകുന്ദൻ നമ്പ്യാർ, ഡോ. സുജ വിനോദ് , ഡോ. കെ.രതീഷ്, ഡോ. എ.വി.മധുസൂദനൻ, സൈനുദ്ദീൻ കരിവെള്ളൂർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള സാമ്പത്തികസഹായം ഡോ. സുധ സന്തോഷ് കൈമാറി. കെ.മജീദ് സാന്ത്വന പഠന ക്ലാസെടുത്തു.