പേരാവൂർ: നിടുംപുറംചാൽ സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ വെള്ളിമുതൽ ഞായർവരെ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4.15-ന് ഫാദർ തോമസ് പതിക്കൽ കൊടിയേറ്റും. 4.30-ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധ കുർബ്ബാന, സെമിത്തേരി സന്ദർശനം, 5.50-ന് വാഹന വെഞ്ചരിപ്പ്. ശനിയാഴ്ച രാവിലെ 6.45-ന് വിശുദ്ധ കുർബ്ബാന, നൊവേന, 4.30-ന് ആഘോഷമായ ദിവ്യബലിക്ക് ഫാദർ മോബിൻ വടക്കേക്കര നേതൃത്വംനല്കും.
6.15-ന് പെരുന്തോടി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, തിരുനാൾ സന്ദേശം, 7.30-ന് പള്ളിയിലേക്ക് പ്രദക്ഷിണം, സമാപന പ്രാർഥന. ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി, 10.30-ന് തിരുനാൾ കുർബ്ബാന, ഫാദർ ജെറി മഠത്തിപ്പറമ്പിലിന്റെ വചനസന്ദേശം, 12.15-ന് കുരിശടിയിലേക്ക് പ്രദക്ഷിണം, സമാപന ആശീർവാദം, നേർച്ചഭക്ഷണത്തോടെ തിരുനാൾ സമാപിക്കും.