മട്ടന്നൂർ: എൽ.പി. വിഭാഗം വിദ്യാർഥികളുടെ മട്ടന്നൂർ നഗരസഭാതല കായികമേള മട്ടന്നൂർ ഗവ. യു.പി. സ്കൂളിൽ നടന്നു. നഗരസഭാധ്യക്ഷ അനിത വേണു ഉദ്ഘാടനംചെയ്തു. കൗൺസിലർ പി.വി.ധനലക്ഷ്മി അധ്യക്ഷതവഹിച്ചു.
എ.കെ.ശ്രീധരൻ, എം.പി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിലെ 20 വിദ്യാലയങ്ങളിൽനിന്നുള്ള 600 വിദ്യാർഥികളാണ് മേളയിൽ പങ്കെടുത്തത്.