മട്ടന്നൂർ: മന്ത്രി ഇ.പി.ജയരാജന്റെ മട്ടന്നൂർ നഗരസഭാ അദാലത്ത് 23-ന് രാവിലെ 10 മുതൽ കൈലാസ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. മുൻകൂട്ടി നൽകുന്ന അപേക്ഷകൾക്ക് പുറമെ പരാതിക്കാർക്ക് അദാലത്തിൽ നേരിട്ട് ഹാജരായി പരാതികൾ നൽകാം. ഇതുവരെ 180 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
പത്രസമ്മേളനത്തിൽ നഗരസഭാധ്യക്ഷ അനിത വേണു, സ്ഥിരംസമിതി ചെയർമാൻമാരായ വി.പി.ഇസ്മായിൽ, എം.റോജ, പി.പ്രസീന, സെക്രട്ടറി പി.എൻ.അനീഷ് എന്നിവർ പങ്കെടുത്തു.