കണ്ണൂർ: സംഗീതംപോലെ എന്നും നിലനിൽക്കുന്ന കഥകളുടെ സ്രഷ്ടാവാണ് ടി.പത്മനാഭൻ. മാതൃഭൂമി ബുക്സ് സിറ്റി സെന്ററിൽ ടി.പത്മനാഭന്റെ സംഗീതപ്രധാന കഥകളുടെ സമാഹാരം അപൂർവരാഗം, മലയാളത്തിന്റെ സുവർണ കഥകൾ -ടി.പത്മനാഭൻ, ഹംസഗാനം എന്നിവയും ലഭ്യമാണ്. മലയാളത്തിലെ മറ്റ് പ്രധാന എഴുത്തുകാരുടെ കഥ, നോവൽ പുസ്തകങ്ങളും ലഭ്യമാണ്. യേശുദാസ് എന്ന മഹാഗായകന്റെ സാന്നിധ്യം എഴുത്തുകാരനായ ഒരു മലയാളി യുവാവിൽ ഉണ്ടാക്കുന്ന വികാരങ്ങളുടെ അന്വേഷണമാണ് സുഭാഷ് ചന്ദ്രന്റെ ദാസ് ക്യാപിറ്റൽ എന്ന പുസ്തകം. ഒപ്പം രവി മേനോന്റെ സംഗീതപുസ്തകങ്ങളും മാതൃഭൂമി ബുക്സിന്റെ സിറ്റി സെന്ററിലെ പുതിയ ഷോറൂമിൽ ലഭ്യമാണ്. ഇംഗ്ലീഷിലെയും മലയാളത്തിലെയും ഏറ്റവുംമികച്ച പുസ്തകങ്ങളും വിവിധ പി.എസ്.സി. പരീക്ഷാ ഗൈഡുകളും മാതൃഭൂമി ഇയർ ബുക്കുകളും മാതൃഭൂമി ബുക്സിൽ ഒരുക്കിയിട്ടുണ്ട്. സ്ഥലം സിറ്റിസെന്റർ കണ്ണൂർ. ഫോൺ: 0497 2762122.