പേരാവൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭരണഘടനാസംരക്ഷണ റാലി വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് പേരാവൂർ പുതിയ ബസ് സ്റ്റാൻഡിൽനിന്നാരംഭിച്ച് മുരിങ്ങോടിയിൽ സമാപിക്കും. സമാപന പൊതുസമ്മേളനം പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനംചെയ്യും.
മനോജ് പട്ടാന്നൂർ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്തിലെ സമസ്ത മേഖലകളിലുള്ളവരും പ്രസ്തുത റാലിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി, വൈസ് പ്രസിഡന്റ് വി.ബാബു, മഹല്ല് സെക്രട്ടറിമാരായ പി.വി.ഇബ്രാഹിം (പേരാവൂർ), എ.കെ.അബ്ദുൾ സലാം ഹാജി (മുരിങ്ങോടി), പാണമ്പ്രോൻ സലാം (ചെവിടിക്കുന്ന്), കെ.പി.അബ്ദുൾ റഷീദ്, കരിപ്പാക്കണ്ടി സലാം എന്നിവർ സംബന്ധിച്ചു.