മാലൂർ: തോലമ്പ്ര ഇന്ദിരാനഗറിലെ ചന്ദ്രോത്ത് മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും തിറയാഘോഷവും 24, 25, 26 തീയതികളിൽ നടക്കും. 24-ന് രാവിലെ 11.30-ന് ക്ഷേത്രം പ്രസിഡന്റ് എം.ബാലൻ കൊടിയേറ്റം നടത്തും. വൈകീട്ട് ദീപാരാധന, മുത്തപ്പൻ വെള്ളാട്ടം, രാത്രി 7.30-ന് തോലമ്പ്ര ദേശവാസികളുടെ തിരുവാതിര, 25-ന് വൈകിട്ടുമുതൽ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ, രാത്രി ഒൻപതിന് അടിയറക്കലശം, 11.30-ന് കളിക്കപ്പാട്ട്, 26-ന് പുലർച്ചെ അന്തിവേല, മൊതക്കലശം വരവ്, ഭഗവതി വെള്ളാട്ടം, ഗുളികൻ തെയ്യം, രാവിലെ ആറിന് തിരുവപ്പന വെള്ളകെട്ടൽ, കുട്ടുവം നിറയ്ക്കൽ, രാവിലെ എട്ടിന് തിരുവപ്പന, വെള്ളാട്ടം, കാരണവർ, ശാസ്തപ്പൻ, മണത്തണ കാളി ഭഗവതി, ഉച്ചയ്ക്ക് ഒന്നിന് പള്ളിവേട്ട.
24-ന് വെള്ളി രാത്രി എട്ടിന് പുന്നാട് പൊലികയുടെ നാടൻ പാട്ടരങ്ങും, ഉത്സവദിവസങ്ങളിൽ അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
മള്ളന്നൂർ പെരുമ്പറ മുത്താച്ചി തിറഉത്സവം
മാലൂർ: മള്ളന്നൂർ കളത്തിൽ പെരുമ്പറ മുത്താച്ചി പോർക്കലി ഭഗവതി തിറ ഉത്സവം 27-ന് നടക്കും.