മാലൂർ: എരട്ടേങ്ങൽ കൂവാക്കൂൽ വേട്ടയ്ക്കൊരുമകൻ മുത്തപ്പൻ മടപ്പുര ഉള്ളിലാൽ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം 23, 24 തീയതികളിൽ നടക്കും. 23-ന് വൈകീട്ട് കലവറനിറയ്ക്കൽ ഘോഷയാത്ര, തെയ്യങ്ങളുടെ വെള്ളാട്ടം, രാത്രി 10-ന് എരട്ടേങ്ങൽ നിവാസികളുടെ ഘോഷയാത്ര, 24-ന് തിരുവപ്പന, വേട്ടയ്ക്കൊരുമകൻ, പള്ളിവേട്ട, മണത്തണ കാളി, വേട്ടയ്ക്കൊരുമകന്റെ തേങ്ങമുട്ടൽ, രാത്രി ഏഴിന് ഉള്ളിലാൽ ഭഗവതി തെയ്യം കെട്ടിയാടും. ഉച്ചയ്ക്ക് പ്രസാദസദ്യയുണ്ടാകും.
ആദിയേരി മുത്തപ്പൻ മടപ്പുര തിറയുത്സവം
മാലൂർ: മാലൂർ കരോത്ത് വയൽ ആദിയേരി മുത്തപ്പൻ മടപ്പുര തിറയുത്സവം 19, 20 തീയതികളിൽ നടക്കും. 18-ന് വൈകീട്ട് അഞ്ചിന് മാലൂർ പടിക്ഷേത്രത്തിൽനിന്ന് കലവറനിറയ്ക്കൽ ഘോഷയാത്ര, 19-ന് രാവിലെ ഗണപതിഹോമം, വൈകീട്ട് മലയിറക്കൽ, രാത്രി മുത്തപ്പൻ വെള്ളാട്ടം, കളികപ്പാട്ട്, മുതക്കലശം വരവ് 20-ന് പുലർച്ചെ ഗുളികൻ, രാവിലെ എട്ടിന് തിരുവപ്പന വെള്ളാട്ടം, ഉച്ചയ്ക്ക് 12-ന് ഭഗവതി. ഉത്സവദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും.