പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാർഷികവുംലൈഫ്,പി.എം.എ.വൈ പദ്ധതികളിൽ നിർമ്മാണം പൂർത്തീകരിച്ച 296 വീടുകളുടെതാക്കോൽദാനവും നടത്തി. മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ആന്തൂരിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായി പേരാവൂർ പഞ്ചായത്ത് സി.ഡി.എസ്.തയ്യാറാക്കിയ സരസ് മേള കലണ്ടർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിക്ക് കൈമാറി മന്ത്രി പ്രകാശനംചെയ്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ മികവിനുള്ള ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനവും ജീവനക്കാർക്കുള്ള ഉപഹാരവും വിതരണവും ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു നിർവഹിച്ചു.
വൈസ് പ്രസിഡന്റ് വി.ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ശ്രീധരൻ, മൈഥിലി രമണൻ, ബാബു ജോസഫ്, ജിജി ജോയി, ജില്ലാ പഞ്ചായത്തംഗം സണ്ണി മേച്ചേരി, കെ.ശശീന്ദ്രൻ, സുരേഷ് ചാലാറത്ത്, എം.രാധാകൃഷ്ണൻ,ബ്ലോ ക്ക് സെക്രട്ടറി കെ.എം.ബീന തുടങ്ങിയവർ സംസാരിച്ചു.